അപ്പാപ്പന്‍ @ കേരള …. കണ്ണപ്പന്‍ ഫ്രം ദുബായ് !

അപ്പാപ്പന്‍ @ കേരള …. കണ്ണപ്പന്‍ ഫ്രം ദുബായ് !

 ദൈവത്തിനു സ്തുതി …. Yaarmook 15.03.12       എത്രയും സ്നേഹം നിറഞ്ഞ, എപ്പോള്‍ വേണമെങ്കിലും മുകളിലേക്ക് പോകുവാന്‍ തയ്യാറായിരിക്കുന്ന പ്രിയപ്പെട്ട അപ്പാപ്പന്‍ വായിച്ചറിയുവാന്‍ , അപ്പാപ്പന്റെ പേരകുട്ടി ,കണ്ണപ്പന്‍ , ദുബായിലെ വെളുത്ത ഉടുപ്പിട്ട കറുത്ത അറബിയുടെ , ലിഫ്ടില്ലാത്ത ബില്ടിങ്ങിലെ , 6 ആം നമ്പര്‍ ഫ്ലാറ്റിലെ നടെലകത്തു ചമ്മരപടിയിട്ടിരുന്നു , ഇടക്ക് തല ചൊറിഞ്ഞ് എഴുതുന്ന വിവരം എന്തെന്നാല്‍ ….ശ്ശോ …. മറന്നു… ഇവിടെ എല്ലാവര്ക്കും ഒരു ജാതി സുഖം തന്നെ , അവിടെ എല്ലാവര്ക്കും സൂപ്പെര്‍ സുഖമാണെന്ന് വിശ്വസിക്കുന്നു. കുറേ വിഷമങ്ങള്‍ പറയാനുണ്ട് അപ്പാപ്പാ …. അതല്ല.. അപ്പപ്പനെന്താ എന്റെ പത്താമത്തെ Birthday ക്ക് വിളിക്കാഞ്ഞേ? രണ്ടു ദിവസം കഴിഞ്ഞു...

Read more »

ഓര്‍ക്കുക വല്ലപ്പോഴും…

ഓര്‍ക്കുക വല്ലപ്പോഴും…

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വേഗത്തിനൊപ്പമെത്താന്‍ വര്‍ത്തമാന കാലത്തെ മറന്ന്, എല്ലാ സൌഭാഗ്യങ്ങളോടും കൂടിയുള്ള ഒരു നല്ല നാളേക്ക് വേണ്ടി ആധിപിടിച്ച് നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിന്‍റെ കണ്ണികളല്ലേ നാമെല്ലാം ! അതല്ലെങ്കില്‍ “ ഞാന്‍/എന്‍റെ “ എന്നീ വാക്കുകളിലേക്ക് ഒതുങ്ങാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്‍റെ പ്രതിനിധി ! എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്  ഒരു തിരിഞ്ഞു നോട്ടത്തിന്‍റെ ആവശ്യകതയെ കുറിച്ചാണ്. നമ്മളില്‍പലരും അവരവരുടേതായ ലക്ഷ്യങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ടാവാം, മറ്റു ചിലര്‍ അതിലേക്കുള്ള പ്രയാണത്തിലുമായിരിക്കാം. ജീവിതത്തില്‍ എല്ലാം വെട്ടിപിടിച്ചെന്നു അഹങ്കരിക്കുന്നവരും , നഷ്ടങ്ങളെ കുറിച്ചോര്‍ത്തു ദുഖിക്കുന്നവരും ഓര്‍ക്കുക , ജീവിതത്തിലെ നേട്ടങ്ങളെയും, കോട്ടങ്ങളെയും എന്നെങ്കിലുമൊരിക്കല്‍ കാലത്തിന്‍റെ തിരകള്‍ വിസ്മ്രിതിയിലേക്ക് വകഞ്ഞു മാറ്റും. ഇന്നു നമ്മളില്‍ പലരും ഔന്ന്യത്യത്തില്‍ എത്തി നില്‍ക്കുന്ന പടവുകളില്‍...

Read more »

ഇതാണോ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ?

ഇതാണോ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ?

അല്ലേ അല്ല. അങ്ങേരു ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും മറ്റെവന്മാര്‍ തന്നെ ആയിരുന്നു ബെറ്റര്‍., ഇന്ത്യ ഇതിലും കൂടുതല്‍ നന്നായേനെ എന്ന്. എവിടെ നോക്കിയാലും തട്ടിപ്പ്. കുടിക്കുന്ന  വെള്ളത്തില്‍,  പിഞ്ചു കുഞ്ഞിനു  കൊടുക്കുന്ന മരുന്നില്‍  പോലും മായം കലര്‍ത്തുന്നു.  വിശ്വസിച്ചു ഒരു സാധനം വാങ്ങാന്‍ പറ്റില്ല. ഇതെന്തൊരു നാട്. എല്ലാ മേഖലയിലും ഇടനിലക്കാര്‍. മേലനങ്ങാതെ പൈസ ഉണ്ടാക്കാന്‍ നടക്കുന്നവര്‍. മറ്റുള്ളവരുടെ കയ്യില്‍ ഉള്ള പൈസ, എങ്ങിനെ, പണിയെടുക്കാതെ, കീശയിലാക്കാം എന്ന് നോക്കി നടക്കുന്നവര്‍. ഉദാഹരണത്തിന്;  ഒരു വാടക വീട് കിട്ടണമെങ്കില്‍ ഇവന്മാരെ കാണണം.വേറെ വഴി ഇല്ല. മിനിമം ഒരു മാസത്തെ വാടക കൊടുക്കണം ഇവന്മാര്‍ക്ക്. എല്ലാ വാടക വീടുകളും, സ്ഥലങ്ങളും ഇവരുടെ വലയത്തില്‍ ആണ്. ഒരു വീട്ടില്‍ നിന്നും വേറൊരു വീട്ടിലേക്കു മാറണമെങ്കില്‍, നോക്കുകൂലി മിനിമം 5000   രൂപ.  കഷ്ടപ്പെട്ട് പണിയെടുക്കുന്ന  പാവപെട്ട നേഴ്സുമാര്‍ക്ക് മാസം 3000 രൂപ. ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍? ഖജനാവ്‌ കട്ട് മുടിക്കുന്ന ഭരണാധികാരികള്‍. ഇവന്മാരാണു ഇന്ത്യയെ...

Read more »

സ്കൂളില്‍ ഒരു ദിവസം

സ്കൂളില്‍ ഒരു  ദിവസം

തിങ്കള്‍ – ആഴ്ചയുടെ ആദ്യദിനം. ശനിയും ഞായറും നല്ലപോലെ കളിച്ചു ചിലവഴിച്ചതിന് ശേഷം ഊര്‍ജസ്വലതയോടും സന്തോഷത്തോടും  കൂടി  സ്കൂളില്‍ പോകുന്ന ദിവസം . തൃശൂര്‍  C M S  സ്കൂള്‍ ,  അവിടെ ആയിരുന്നു ഞാന്‍ പഠിച്ചിരുന്നത്. എന്റെ വീട്ടില്‍ നിന്നും അഞ്ചു മിനിറ്റു മാത്രം നടന്നാല്‍ മതി സ്ക്കൂളില്‍ എത്താന്‍., പക്ഷെ  സ്കൂളില്‍ സെക്കന്റ്‌ ബെല്ലടികുന്നതിനു മുന്‍പ് എന്നെങ്കിലും സ്കൂളില്‍ എത്തിയതായി ഓര്‍മ്മയില്ല.  എന്നെ അറിയാവുന്നവര്‍ മറിച്ച് ചിന്തിക്കാന്‍ വഴി ഇല്ല.  ഞാന്‍ കരുതി കൂട്ടി തന്നയാ സ്കൂളില്‍  വൈകി പോയിരുന്നത്, അല്ലെങ്കില്‍ ആ വെയിലത്ത്‌ അസംബ്ലിക്ക് നില്‍ക്കണം? പോരാത്തതിന് ഹെഡ് മാഷിന്റെ പ്രസംഗവും കേള്‍ക്കണം. ഇതൊന്നും ഞങ്ങള്‍ക്ക് പറഞ്ഞ പണി അല്ല എന്നായിരുന്നു ...

Read more »

നമ്മുടെ പൂവ്

നമ്മുടെ പൂവ്

                ഇന്നലെ ഒരു പൂ വിരിഞ്ഞു നമ്മള്‍ നട്ട മുല്ലയില്‍ ഇന്നലെ ഒരു പൂ വിരിഞ്ഞു നമ്മള്‍ നട്ട മുല്ലയില്‍ നമ്മള്‍ ഒരുമിച്ചു കാത്തിരുന്ന പൂവ് നിന്നോടൊപ്പം വിസ്മൃതിയില്‍ ഞാനടക്കിയ മുല്ലയില്‍ നമ്മുടെ ജനലിലൂടെ ഞാന്‍ കണ്ടു ആ പൂവിനു രക്ത വര്‍ണ്ണമായിരുന്നു നിന്റെയും എന്റെയും രക്തത്തിന്റെ വര്‍ണ്ണം ഇന്നലെ ഒരു പൂ വിരിഞ്ഞു നമ്മള്‍ നട്ട മുല്ലയില്‍ വേര്പിരിഞ്ഞപ്പോള്‍ ഭാഗിക്കുവാന്‍ മറന്ന മുല്ലയില്‍ എന്റെ ഒസ്സ്യത്തില്‍ നിനക്കായി മാറ്റിവച്ച മുല്ലയില്‍ സുഗന്ധമില്ലാത്ത ഒരു പൂ എന്റെ പ്രണയം പോലെ ആ പൂ വാടാതിരിക്കട്ടെ എന്റെ നിലച്ച ഹൃദയത്തില്‍ നിനക്കര്‍പ്പിക്കാം ! Related Posts:എന്നില്‍...

Read more »

ഒരു നിയോഗം പോലെ

By
ഒരു നിയോഗം പോലെ

സമയം 10 : 47 am …….  അടുത്ത ബാച്ച് ക്ലാസ്സ്‌ തുടങ്ങാന്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം. കുറച്ചു നേരം relax ചെയ്യാം എന്ന് കരുതി …  ലാബിന്റെ ചില്ല് ജാലകത്തിലൂടെ നടുവിലാല്‍ junction നോക്കി ഒരു നില്‍പ്പ്… അതാണ് പതിവ്. കോണി പടി കയറി ഒരാള്‍ വരുനത്‌ അപ്പോഴാണ് ശ്രദ്ധിച്ചത് . അയാള്‍ പതുക്കെ ലാബിന്റെ വാതില്‍ തുറന്നു, ഒരു പുഞ്ചിരിയോടെ ആദ്യം കണ്ട എന്റെ കൈയില്‍ ഒരു റോസ് സ്ലിപ് തന്നു. പുതിയ students വരുമ്പോള്‍ അവരുടെ കൈയില്‍ ഇങ്ങനെ ഒരു റോസ് സ്ലിപ് കൊടുത്തു ആയികുന്ന രീതി എന്റെ സ്ഥാപനത്തില്‍ ഉണ്ട്. സ്ലിപ് സൂക്ഷിച്ചു നോക്കി …. മനസ്സില്‍ പറഞ്ഞു … ഓ കുരിശു എനിക്ക്...

Read more »

ഇനിയിപ്പോ ബിരിയാണി കിട്ടിയില്ലെങ്കിലോ?

ഇനിയിപ്പോ ബിരിയാണി കിട്ടിയില്ലെങ്കിലോ?

ഞാന്‍ നാട്ടിലേക്കു പോകാന്‍ എയര്‍പോര്‍ട്ടില്‍ അക്ഷമയോടെ കാത്തിരിക്കുന്ന നേരം. ഏറെ വൈകാതെ ബോര്‍ഡിഗിനായി ഫാമിലികളും സ്ത്രീകളും മുന്നോട്ടുവരാന്‍ അനൌന്‍സ്മെന്റ് വന്നു. അനൌന്‍സ്മെന്റ് കേട്ടപാടെ എന്റെ അടുത്തിരുന്ന ചേട്ടന്‍ ചാടി എഴുന്നേറ്റ്‌ അടുത്തുണ്ടായിരുന്ന പെട്ടിയും എടുത്ത് ബോര്‍ഡിംഗ് ഗേറ്റിന്‍റെ അടുത്ത് ചെന്നു. ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഗ്രൌണ്ട് സ്റ്റാഫ്‌ ആ ചേട്ടനോട് പറഞ്ഞു ” സാര്‍ പ്ലീസ് , കുറച്ചു നേരം വെയിറ്റ് ചെയ്യു, ഇപ്പോള്‍ ഫാമിലികളും സ്ത്രീകളെയുമാണ് ബോര്‍ഡ്‌ ചെയ്യുന്നത്. അത് കഴിഞ്ഞ് അനൌന്‍സ്മെന്റ് ഉണ്ടാകും. അപ്പോള്‍ വന്നാല്‍ മതി” എന്ന്. നമ്മുടെ ചേട്ടന് അതങ്ങ് പിടിച്ചില്ല. “ഞാനും പൈസ തന്നിട്ട് തന്നെയാണ് യാത്ര ചെയ്യുന്നത്. ഇങ്ങനെ വിവേചനം പാടില്ല” തുടങ്ങി ലോജിക് ഇല്ലാത്ത കുറെ...

Read more »

7/29/11 വെള്ളിയാഴ്ച

7/29/11 വെള്ളിയാഴ്ച

7/29/11 വെള്ളിയാഴ്ച. അന്ന് രാവിലെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരുത്തന്‍ ഇങ്ങനെ തുടങ്ങുന്ന ഒരു ഇ-മെയില്‍ അയച്ചു. Here we start…. We are starting a bi-monthly online magazine. I don’t know why ? ആ ഇ-മെയില്‍ വായിച്ചപ്പോള്‍ “വെള്ളിയാഴ്ച രാവിലെ തന്നെ ഇവന് ഭ്രാന്തിളകിയല്ലോ എന്നോര്‍ത്ത് ഞാന്‍ ചിരിച്ചു. ചിരിച്ച് മതിയാകാത്ത ഞാന്‍ ഈ വിവരം എല്ലാവരെയും അറിയിക്കുവാന്‍ വേണ്ടി ഫോണ്‍ വിളി ആരംഭിച്ചു ശ്രമിച്ചു. ആദ്യം റോയി, പിന്നെ സുബിത്, സുഹാസ്‌, ഡോണ്‍….. അങ്ങനെ എന്റെ ശ്രമം തുടര്‍ന്ന്. പതിവില്‍ നിന്നും വിപരീതമായി എന്നോട് മറുപടി പറയാന്‍ ആരും ഫോണെടുത്തില്ല. ഞാന്‍ അസ്വസ്ഥനായി. അന്ന് ഞാന്‍ കളിയാക്കിച്ചിരിച്ച ആ...

Read more »

എന്നില്‍ നിന്നൊരേട്…..

എന്നില്‍ നിന്നൊരേട്…..

സ്നേഹം അനുഭവിച്ചു തുടങ്ങിയതും , തിരിച്ചു നല്‍കി തുടങ്ങിയതെന്ന് മുതലെന്നും ഓര്‍മ്മയില്ല. ദൈവം എനിക്ക് വേണ്ടി  എഴുതിയ തിരക്കഥയിലെ ആദ്യത്തെ ആ രണ്ടു കഥാപാത്രങ്ങള്‍ , മാതാപിതാക്കള്‍ , അവരില്‍ നിന്നുമോ , അവര്‍ക്കോ ആയിരിക്കാം അതിനുള്ള നിയോഗമുണ്ടായത്. ആ ഞാന്‍ എത്രയോ ദൂരം താണ്ടി എത്തിയ ഈ അവസ്ഥയിലും ആടിതീര്‍ന്നിട്ടിലാത്ത ജീവിതകഥയിലെ പുതിയ വേഷത്തിനായി ചമയങ്ങള്‍ അണിയാതെ കാത്തിരിക്കുന്നു. ഒപ്പം എനിക്ക് കൂട്ടായി എന്‍ മനമായ  എന്റെ സഹയാത്രികയും. ജീവിതം അങ്ങനെയാണ് നാമറിയാതെ നമ്മളെ ഓരോ കഥാപാത്രങ്ങളാക്കും . മാതാപിതാക്കളില്‍ നിന്ന്   ഒരു മകന്റെ കര്‍മ്മാവസ്ഥയിലെക്കും, ആ മകനില്‍ നിന്ന് പതുക്കെ  ഒരു പിതാവിന്റെ ധര്‍മ്മാവസ്ഥയിലെക്ക്   കൈ പിടിച്ചു നടത്താന്‍ എന്റെ ജന്മംകൂടി തെരഞ്ഞെടുത്ത...

Read more »